Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DMK

ഡി​എം​കെ​യു​മാ​യു​ള്ള സ​ഖ്യം തി​രി​ച്ച​ടി​യാ​യെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ചോ​ദാ​ൻ​ക​ർ

ചെ​ന്നൈ: ഡി​എം​കെ​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ൽ ഉ​റ​ച്ചു​നി​ന്ന​ത് കോ​ൺ​ഗ്ര​സി​നു തി​രി​ച്ച​ടി​യാ​യെ​ന്ന് ത​മി​ഴ്നാ​ടി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി നേ​താ​വ് ഗി​രീ​ഷ് ചോ​ദാ​ൻ​ക​ർ. ത​മി​ഴ്നാ​ട്ടി​ൽ ഏ​റെ സ്വീ​കാ​ര്യ​ത​യു​ള്ള രാ​ഹു​ൽ​ഗാ​ന്ധി​യും വി​ജ​യും ഒ​രു​മി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ 180-190 സീ​റ്റ് ല​ഭി​ക്കു​മാ​യി​രു​ന്നു​വെ​ന്നു പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ പ​റ​ഞ്ഞി​രു​ന്നു​വെ​ന്ന് ചോ​ദാ​ൻ​ക​ർ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ യു​വാ​ക്ക​ളും വ​നി​ത​ക​ളും ടി​വി​കെ​യ്ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നു​വെ​ന്ന് ചോ​ദാ​ൻ​ക​ർ പ​റ​ഞ്ഞു. ഡി​എം​കെ​യു​ള്ള സ​ഖ്യ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കു രോ​ഷ​മു​ണ്ടാ​യി​രു​ന്നു. ഞ​ങ്ങ​ളു​ടെ വോ​ട്ട​ർ​മാ​രും അ​തേ അ​ഭി​പ്രാ​യ​ക്കാ​രാ​യി​രു​ന്നു. അ​വ​ർ ടി​വി​കെ​യ്ക്ക് വോ​ട്ട് ചെ​യ്തു- ചോ​ദാ​ൻ​ക​ർ പ​റ​ഞ്ഞു. ഡി​എം​കെ സ​ഖ്യ​ത്തി​ൽ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സി​ന് വെ​റും അ​ഞ്ചു സീ​റ്റാ​ണു കി​ട്ടി​യ​ത്. 28 സീ​റ്റി​ലാ​ണ് കോ​ൺ​ഗ്ര​സ് മ​ത്സ​രി​ച്ച​ത്.

National

ഡി​എം​കെ​യ്ക്ക് വീ​ണ്ടും കു​രു​ക്ക്; ‘ജോ​ലി​ക്ക് കോ​ഴ’​യി​ൽ സ​ർ​ക്കാ​രി​നെ​തി​രെ ഇ​ഡി ക​ണ്ടെ​ത്ത​ൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ഡി​എം​കെ​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി വീ​ണ്ടും ‘ജോ​ലി​ക്ക് കോ​ഴ’ ആ​രോ​പ​ണം. ത​മി​ഴ്നാ​ട് മു​നി​സി​പ്പ​ൽ ഭ​ര​ണ​വ​കു​പ്പി​ൽ 25 ല​ക്ഷം മു​ത​ൽ 35 ല​ക്ഷം രൂ​പ​വ​രെ കൈ​ക്കൂ​ലി വാ​ങ്ങി നി​യ​മ​നം ന​ട​ത്തി​യെ​ന്നാ​ണ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) ക​ണ്ടെ​ത്ത​ൽ.

അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ, ടൗ​ൺ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ, ജൂ​നി​യ​ർ എ​ൻ​ജി​നി​യ​ർ, ശു​ചീ​ക​ര​ണ വി​ഭാ​ഗം ഇ​ൻ​സ്‌​പെ​ക്ട​ർ തു​ട​ങ്ങി 2,538 ത​സ്തി​ക​ക​ളി​ലാ​ണ് ക്ര​മ​ക്കേ​ട് ന​ട​ന്ന​ത്. നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ ഓ​ഗ​സ്റ്റ് ആ​റി​ന് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നാ​ണ് കൈ​മാ​റി​യ​ത്.

പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യും ഇ​ഡി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ കേ​സെ​ടു​ക്കാ​ൻ ഡി​ജി​പി​ക്ക് ഇ​ഡി ക​ത്ത് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. പ​രീ​ക്ഷ ന​ട​ത്തി​യ അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ഇ.​ഡി അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

മു​നി​സി​പ്പ​ൽ ഭ​ര​ണ​മ​ന്ത്രി കെ.​എ​ൻ. നെ​ഹ്‌​റു​വി​ന്‍റെ സ​ഹോ​ദ​ര​ൻ എ​ൻ. ര​വി​ച​ന്ദ്ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​യ​ൽ എ​സ്റ്റേ​റ്റ് ക​മ്പ​നി​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഈ ​നി​യ​മ​ന ക്ര​മ​ക്കേ​ടു​ക​ൾ​ക്ക് തെ​ളി​വു​ക​ൾ ല​ഭി​ച്ച​തെ​ന്ന് ഇ​ഡി വ്യ​ക്ത​മാ​ക്കു​ന്നു.

Latest News

Corehub Up